You are Here : Home / News Plus

അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ പത്തെണ്ണം തുറക്കാന്‍ ഹൈകോടതിയുടെ അനുമതി

Text Size  

Story Dated: Friday, November 07, 2014 07:37 hrs UTC

അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ പത്തെണ്ണം തുറക്കാന്‍ ഹൈകോടതിയുടെ അനുമതി. ത്രീ, ഫോര്‍ സ്റ്റാര്‍ ലൈസന്‍സുള്ള ബാറുകള്‍ തുറക്കാനാണ് കോടതിയുടെ അനുമതി. ഗുണനിലവാരമില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ 418 ബാറുകള്‍ അടച്ചുപൂട്ടിയത്. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്. 2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവി ഇല്ലാത്ത 50 ഓളം ബാറുകള്‍ പിന്നീട് ത്രീ, ഫോര്‍ സ്റ്റാര്‍ പദവി നേടിയിരുന്നു. ഇതില്‍പ്പെട്ട ബാറുടമകളാണ് കോടതിയെ സമീപിച്ചത്. ഈ ബാറുകളുടെ ലൈസന്‍സ് രണ്ടാഴ്ചക്കുള്ളില്‍ പുതുക്കി നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ഫൈവ് സ്റ്റാര്‍ ബാറുകളെ ഒഴിവാക്കി മദ്യനയം നടപ്പാക്കിയ സര്‍ക്കാര്‍ നിലപാടിനെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.