You are Here : Home / News Plus

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം

Text Size  

Story Dated: Friday, November 07, 2014 07:36 hrs UTC

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് സോളാര്‍ കേസിലെ സരിതാ നായരുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷിക്കും. കേസ് അന്വേഷണം വഴി തെറ്റിച്ചെന്ന മന്ത്രി തിരുവഞ്ചൂരിനെതിരായ ആരോപണവും തിരുവഞ്ചൂരിന്‍റെ ഫോണ്‍കോളുകളും പരിശോധിക്കും.

സോളാര്‍ കേസില്‍ സഭക്കകത്തും പുറത്തും ഉയര്‍ന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ കമ്മീഷന്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഈ ഉത്തരവ്. കമ്മീഷന്‍ കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്ന ആറു പേരോടും കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. 20 ദിവസത്തിനകം സാക്ഷിപ്പട്ടിക ഹാജരാക്കണമെന്നും കമ്മീഷന്‍ കക്ഷികളോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.