You are Here : Home / News Plus

ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ അന്തര്‍ദേശീയ മദ്യ കുത്തകകളാണെന്ന് സുധീരന്‍

Text Size  

Story Dated: Friday, November 07, 2014 06:51 hrs UTC

ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ അന്തര്‍ദേശീയ മദ്യ കുത്തകകളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അവ്യക്തമായ ആരോപണമാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നവര്‍ അത് പുറത്തുവിടണമെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തില്‍ ശക്തമായ നടപടികളുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് മദ്യ കുത്തകകള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍ക്കൊന്നും സര്‍ക്കാരിന്‍െറ മദ്യനയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.