You are Here : Home / News Plus

ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനം പോത്തിനെ ഇടിച്ചു

Text Size  

Story Dated: Friday, November 07, 2014 04:28 hrs UTC

സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ പോത്തിനെ ഇടിച്ചത് ആശങ്ക പരത്തി. സൂറത്ത് വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എസ്.ജി 622 വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ എഞ്ചിന് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച രാത്രി 7.25 ഓടെയാണ് സംഭവം. അലതിരിഞ്ഞ് നടക്കുന്ന മൃഗങ്ങള്‍ ഭീഷണിയാകുന്നത് കണക്കിലെടുത്ത് സൂറത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും സ്‌പൈസ് ജെറ്റ് നിര്‍ത്തിവച്ചു. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ് സൂറത്തിലെ ഈ താരതമ്യേന ചെറിയ വിമാനത്താവളം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.