You are Here : Home / News Plus

ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, November 06, 2014 07:32 hrs UTC

ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. കോടതി പരിഗണിക്കേണ്ട വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് യുക്തിരഹിതമാണെന്നും സുധീരന്‍ പറഞ്ഞു.

കോഴ ആരോപണം സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ ഒരു കേസ് പോലുമില്ല. ജനങ്ങളുടെ മുമ്പില്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് സി.പി.എം പുതിയ ആവശ്യം ഉന്നയിക്കുന്നത്. ബാര്‍ വിഷയത്തില്‍ സി.പി.എം ആഴത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.