You are Here : Home / News Plus

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി

Text Size  

Story Dated: Thursday, November 06, 2014 05:57 hrs UTC

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന്‍, പ്രതിരോധമന്ത്രി മോഷെ യാലോണ്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒന്നിക്കുക, പ്രതിരോധ രംഗമടക്കം ഇന്ത്യ^ ഇസ്രായേല്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സിങിന്‍െറ സന്ദര്‍ശനം.

മൊണോക്കോയില്‍ നടന്ന ഇന്‍റര്‍പോള്‍ അസംബ്ളിയില്‍ പങ്കെടുത്ത് തെല്‍ അവീവിലത്തെിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ന് വൈകുന്നേരം രാജ്നാഥ്സിങ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.