You are Here : Home / News Plus

ഡല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു

Text Size  

Story Dated: Wednesday, November 05, 2014 03:59 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണു രാഷ്ട്രപതിയുടെ നടപടി. അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യത ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് തേടിയിരുന്നു. എന്നാല്‍, പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ ലെഫ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.