ബാര്‍ കോഴ വിഷയത്തില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വീണ്ടും. ആരോപണത്തെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ഉയരുന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും വി.എസ് പറഞ്ഞു. സിബഐ ചില കേസുകളില്‍ പരാജയപ്പെട്ടിട്ടുണ്ടാകാം. കോഴ ആരോപണത്തില്‍ കെ.എം.മാണിക്ക് നല്കുന്ന ആനുകൂല്യം ഡാറ്റാ സെന്റര്‍ കേസില്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നും വി.എസ് ചോദിക്കുന്നു.
Comments