ബാര്‍ കോഴ ആരോപണം സംബന്ധിച്ചുള്ള അന്വേഷണ വിഷയത്തില്‍ എല്‍ഡിഎഫിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും ഇക്കാര്യത്തില്‍ ആദ്യം അവര്‍ ധാരണയിലെത്തണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഗുരുതരമായ അഭിപ്രായഭിന്നതയും ആശയകുഴപ്പവുമാണ് നിലനില്‍ക്കുന്നത്. വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും വേണമെന്ന് ഒരേസ്വരത്തില്‍ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെടുന്നു. അതേസമയം സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പറയുന്നത്. എന്നാല്‍ ഇരുവരില്‍ നിന്നും വ്യത്യസ്തമായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പിബി അംഗം എം.എ. ബേബിയുടെ ആവശ്യം. ഏതൊക്കെ വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം വിജിലന്‍സ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments