You are Here : Home / News Plus

ബാര്‍ കോഴ: സി.ബി.ഐ അന്വേഷിക്കണമെന്ന് വീണ്ടും വി.എസ്

Text Size  

Story Dated: Monday, November 03, 2014 03:25 hrs UTC

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പത്രക്കുറിപ്പിലൂടെയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടത്. കേസ് സംസ്ഥാന ഭരണത്തിന്‍റെ കീഴിലുളള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല എന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കേസ് സി.ബി.ഐക്ക് വിടണമെങ്കില്‍ പ്രാഥമികമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത്. എന്നാല്‍ മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും, യു.ഡി.എഫ് നേതാക്കളും ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയപ്പോള്‍ അന്വേഷണം പ്രഹസനമാക്കുമെന്ന് ബോധ്യമായി. മാത്രമല്ല, നേരത്തെ പാമോയില്‍ കേസില്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് അദ്ദേഹത്തിന്‍റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ചോദിക്കുകയുണ്ടായി. ഇതുകൂടി കണക്കിലെടുത്താണ് ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.