You are Here : Home / News Plus

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കും

Text Size  

Story Dated: Sunday, November 02, 2014 06:11 hrs UTC

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്കിയ കത്ത് പരിഗണിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ മന്ത്രി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.വിഷയത്തില്‍ മാണിക്കെതിരേ പ്രതികരിച്ചതിന് ടി.എന്‍.പ്രതാപന്‍ എംഎല്‍എയെ ചെന്നിത്തലയും വിമര്‍ശിച്ചു. പ്രതാപന്‍ സ്വയം ഒറ്റപ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍ട്ടിയും സര്‍ക്കാരുമുണ്‌ടെന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.