ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും. കേസില്‍ ക്രൈംബ്രാഞ്ച് ഏഴുപേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. മനോജ് വധവുമായി 16 പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സി.ബി.ഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്
Comments