മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചടങ്ങിന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഉദ്ദവ് ചടങ്ങിനെത്തുന്നത്. വൈകിട്ട് നാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ശിവസേനയില്‍ നിന്നു മന്ത്രിമാരുണ്ടാകില്ലെന്ന ബിജെപിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നു സത്യപ്രതിജ്ഞ ബഹിഷ്കരിക്കാന്‍ ശിവസേന നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് അമിത് ഷാ നേരിട്ട് ഉദ്ദവിനെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചതോടെയാണ് മഞ്ഞുരുകിയത്.
Comments