You are Here : Home / News Plus

മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നു തൊഴില്‍ മന്ത്രി

Text Size  

Story Dated: Thursday, October 30, 2014 03:53 hrs UTC

കൊല്ലം: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോടതി വിധിയെ നയത്തിലെ തിരുത്തലായാണു കാണേണ്ടത്. ബാറുകളിലും ഒൗട്ട് ലെറ്റുകളിലും മദ്യം വില്‍ക്കുന്ന സമയത്തില്‍ മാറ്റം ഉണ്ടാകണം. ഉച്ചയ്ക്കു ശേഷമോ വൈകുന്നേരമോ ആയി മദ്യ വില്‍പന നിയന്ത്രിക്കുന്നതിനെ കുറിച്ചാണു ചിന്തിക്കേണ്ടത്. ഞായറാഴ്ചകളില്‍ മദ്യം ലഭിക്കാത്തതു വിനോദ സഞ്ചാരത്തെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.