You are Here : Home / News Plus

കേരളത്തില്‍ സമവായ സാധ്യത തള്ളിക്കളയാനാകില്ലെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, October 28, 2014 03:24 hrs UTC

ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായസാധ്യത തള്ളിക്കളയാനാകില്ലെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് വി.എം.സുധീരന്‍. സംസ്ഥാനത്ത് ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.ഡിസംബര്‍ ഒന്നു മുതല്‍ അംഗത്വ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമവായമല്ല, തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായസാധ്യതയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വി.എം.സുധീരന്‍ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലന്നെും മുല്ലപ്പള്ളി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.