You are Here : Home / News Plus

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് വി.എസിന്‍റെ കത്ത്

Text Size  

Story Dated: Tuesday, October 28, 2014 06:17 hrs UTC

 പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.
സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി പ്രയോഗം' തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്നും ഏകാധിപത്യ പ്രവണതകള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നുമാണ് വി.എസ്സിന്റെ പ്രധാന വിമര്‍ശം. ടി.പി കേസില്‍ പാര്‍ട്ടിയുടെ നിലപാട് ദോഷം ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പാര്‍ട്ടിയംഗങ്ങളെ ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഇതു സഹായിക്കും .പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നത് ശരിയല്ല. വിമര്‍ശങ്ങള്‍ നേരിടാതെ തെറ്റുതിരുത്താതെ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. വിമര്‍ശിക്കുന്നവരെ പുറത്താക്കിയപ്പോഴൊക്കെ കേന്ദ്രനേതൃത്വം നോക്കുകുത്തിയായി. 

പാര്‍ട്ടി അണികളുടെ ചോര്‍ച്ച ബി.ജെ.പിയെ ആണ് വളര്‍ത്തുന്നത്. പിണങ്ങിപ്പോയ ആര്‍.എസ്.പിയെയും സോഷ്യലിസ്റ്റ് ജനതയെയും തിരിച്ചെടുക്കണമെന്നും പത്തുപേജുള്ള കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.