You are Here : Home / News Plus

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വെടിയേറ്റു മരിച്ചു

Text Size  

Story Dated: Monday, October 27, 2014 05:26 hrs UTC

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ സെന്‍സോ മെയിവ (27) വെടിയേറ്റു മരിച്ചു. ജോഹന്നാസ്ബര്‍ഗിനടുത്ത് വോസ്‌ലൂറസ് പട്ടണത്തിലുള്ള വീട്ടില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ അക്രമികള്‍ വെടി വെച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അവരെ പിടികൂടാനായിട്ടില്ല.

ദക്ഷിണാഫ്രിക്കന്‍ ടീമായ ഓര്‍ലാന്‍ഡോ പൈററ്റ്‌സിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു മെയിവ. 2015ലെ ആഫ്രിക്കന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിന്റെ നായകനാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.