ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 25ന് നടക്കും. ഡിസംബര്‍ രണ്ട്, ഡിസംബര്‍ ഒമ്പത്, ഡിസംബര്‍ 14 എന്നീ തിയതികളിലാണ് രണ്ട് മുതല്‍ നാല് ഘട്ടം വരെയുള്ള തെരഞ്ഞെടുപ്പ്. ഡിസംബര്‍ 20നാണ് അവസാനഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് അറിയിച്ചു.
ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും നവംബര്‍ 25ന് നടക്കും. മെര്വാലി, തുഗ്ളകാബാദ്, കൃഷ്ണനഗര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 23ന് നടക്കും.
ജമ്മു കശ്മീരില്‍ 87 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡില്‍ 24,684ഉം കശ്മീരില്‍ 10,015ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.
Comments