മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് നവംബര്‍ രണ്ടിന് കട്ടക്കില്‍ തുടക്കമാവും. ശമ്പള കുടിശ്ശിക വിഷയത്തില്‍ ഇന്ത്യന്‍ പരമ്പര ഉപേക്ഷിച്ചു പോയ വെസ്റ്റ് ഇന്‍ഡീസ് ടീമിനു പകരമായാണ് ശ്രീലങ്കന്‍ ടീം വരുന്നത്. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ച് ഇന്ത്യ എ ടീമിനെതിരായ പരിശീലന മത്സരത്തോടെയാണ് ലങ്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.
ആദ്യ ഏകദിനം: കട്ടക്ക് (നവംബര്‍ 2)
രണ്ടാം ഏകദിനം: അഹമദാബാദ് (നവംബര്‍ ആറ്)
മൂന്നാം ഏകദിനം: ഹൈദരാബാദ് (നവംബര്‍ ഒന്‍പത്)
നാലാം ഏകദിനം: കൊല്‍ക്കത്ത (നവംബര്‍ 13)
അവസാന ഏകദിനം: റാഞ്ചി (നവംബര്‍ 16)
Comments