പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനദ്രോഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. സുധീരന് നയിക്കുന്ന 'ജനപക്ഷയാത്ര'യുടെ പ്രചാരണ സി.ഡി.യുടെ പ്രകാശനം ഇന്ദിരാഭവനില്‍ കവയിത്രി സുഗതകുമാരി ചലച്ചിത്രസംവിധായകനായ റോഷന് ആന്‍ഡ്രൂസിന് സി.ഡി. നല്കി പ്രകാശനകര്‍മം നിര്‍വഹിക്കും.
Comments