ന്യൂഡല്‍ഹി: സി.പി.എം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരി ബദല്‍രേഖ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം നിഷേധിച്ചു. നയ അവലോകനത്തെക്കുറിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ പി.ബി അംഗത്തിന് അവകാശമുണ്ടെന്ന് എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.അഭിപ്രായങ്ങള്‍ കുറിപ്പായി നല്കാന് പി.ബി അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ഈ രേഖകളെല്ലാം പാര്‍ട്ടി കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യും. ഭേദഗതി വരുത്താനും അവസരമുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഭേദഗതി നിര്‍ദേശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിലേറെ രേഖകള്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്.
Comments