You are Here : Home / News Plus

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, October 23, 2014 07:17 hrs UTC

കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയപാതാ വികസനത്തിനായി ഭൂമി അടിയന്തരമായി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ഭൂമിക്ക് വിപണി വില നല്‍കാനാണ് തീരുമാനം.
ദേശീയപാത 17, 47 എന്നിവയുടെ വികസനമാണ് നടപ്പാക്കുക. ഭൂമി നല്‍കില്ളെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയ്ക്കും എല്‍.എന്‍.ജി പൈപ്പ് ലൈനിനും ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും. ഭൂമി ഏറ്റെടുക്കുന്നതിന്‍റെ 80 ശതമാനം ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമരന്തി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.