You are Here : Home / News Plus

മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

Text Size  

Story Dated: Thursday, October 23, 2014 06:13 hrs UTC

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ജാനക്പുരി ഏരിയയിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് സംഘം വീട്ടില്‍ അതിക്രമിച്ചു കയറിയത്.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ മോമിന്‍, അക്വില്‍, ഗുല്‍ഫാം എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.