You are Here : Home / News Plus

പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തി

Text Size  

Story Dated: Thursday, October 23, 2014 06:12 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്. ‘സുഹൃത്തുക്കളേ ഞാന്‍ സിയാച്ചിനിലേക്ക് പുറപ്പെടുകയാണ്. നമ്മുടെ ധീരന്‍മാരായ സൈനിക സഹോദരങ്ങള്‍ക്കൊപ്പം ഈ ആഘോഷദിനം ചെലവഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.’ മോദി സിയാച്ചിനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തു.
സൈനികരായ നിങ്ങളോട് എല്ലാ ഇന്ത്യക്കാരും തോളോടു തോള്‍ ചേര്‍ന്നിരിക്കുന്നു എന്ന സന്ദേശവുമായാണ് സിയാച്ചിനിലേക്ക് താന്‍ പോകുന്നതെന്നും മോദി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. പത്തു വര്‍ഷത്തിനിടയില്‍ സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
സിയാച്ചിന്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഉച്ചയോടെ ശ്രീനഗറില്‍ എത്തും. ശ്രീനഗറിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. ശേഷം പ്രളയം തകര്‍ത്ത താഴ്വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തും. കശ്മീര്‍ പുനര്‍നിര്‍മാണത്തിനായി പ്രധാനമന്ത്രി കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.