You are Here : Home / News Plus

കാനഡയില്‍ പാര്‍ലമെന്റിനുനേരേ ആക്രമണം: രണ്ട് മരണം

Text Size  

Story Dated: Thursday, October 23, 2014 03:33 hrs UTC

സര്‍ക്കാര്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ കാനഡ പാര്‍ലമെന്റ് മന്ദിരത്തിലുള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ പോലീസ് വെടിവെച്ചുകൊന്നു. പാര്‍ലമെന്റ് സമുച്ചയം, യുദ്ധസ്മാരകം, അടുത്തുള്ള കച്ചവടകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. പാര്‍ലമെന്റിന് പുറത്തെ ദേശീയ യുദ്ധസ്മാരകത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആദ്യം വെടിവെപ്പുണ്ടായത്. ഇവിടെ കാവലുണ്ടായിരുന്ന സൈനികന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിനടുത്തേക്ക് ഓടിയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിനകത്തും പുറത്തും വെടിവെപ്പുണ്ടായി. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ആക്രമണത്തിനുണ്ടെന്ന് പോലീസ് കരുതുന്നു. അക്രമി 30-ഓളം വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് പാര്‍ലമെന്റ് മന്ദിരത്തിലുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പോലീസ് ഇവിടം അടച്ചു. ഏറ്റുമുട്ടലിനൊടുവില്‍ അക്രമിയെ പോലീസ് വധിച്ചു. സംഭവം ഭീകരാക്രമണമാണോയെന്ന് വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.