You are Here : Home / News Plus

ആഡംബരക്കാറില്‍ ചന്ദനക്കടത്ത്; നാലുപേര്‍ പിടിയില്‍

Text Size  

Story Dated: Thursday, October 23, 2014 03:31 hrs UTC

ആഡംബരക്കാറില്‍ ചന്ദനക്കടത്ത് സ്ഥിരമായി നടത്തിവന്ന നാലുപേരെ കാറും 17 കിലോ ചന്ദനവുംസഹിതം പിടികൂടി. 9890 രൂപയും പിടിച്ചെടുത്തു.മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ ഡി.എഫ്.ഒ. സാബി വര്‍ഗീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയത്. ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് മൂന്നാര്‍-മറയൂര്‍ റോഡില്‍ വാഗുവരൈ എസ്റ്റേറ്റിനടുത്തുവെച്ച് ഡി.എഫ്.ഒ. സാബി വര്‍ഗീസ്, മറയൂര്‍ റേഞ്ച് ഓഫീസര്‍ എം.ജി.വിനോദ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബോബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ വനപാലകസംഘം കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചനിലയില്‍ ചന്ദനം കണ്ടെടുത്തത്.

കാറില്‍ യാത്രചെയ്തിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ കൊച്ചുപറമ്പില്‍വീട് അബ്ദുള്ളക്കുട്ടി(32), വലിയവീട്ടില്‍ അല്‍ത്താഫ്(23), തൊടുപുഴ കരിമണ്ണൂര്‍ വയലുംകരയില്‍ വീട്ടില്‍ രാജീവ്(29) എന്നിവരെയും കാറും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തപ്പോള്‍, മറയൂര്‍ സ്വദേശി മുകേഷാണ് ചന്ദനം നല്‍കുന്നതെന്നും തൊടുപുഴയിലെ രാഘവനാണ് ചന്ദനം കൊടുത്തിരുന്നതെന്നും വിവരം ലഭിച്ചു.
ബുധനാഴ്ച വനപാലകസംഘം നടുകണ്ടം സ്വദേശിയായ അഴികണ്ണിയില്‍ വീട്ടില്‍ രാഘവനെ(65) കസ്റ്റഡിയിലെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.