You are Here : Home / News Plus

ബോക്സിങ് താരം മുഹമ്മദലി ഗുരുതരാവസ്ഥയില്‍

Text Size  

Story Dated: Wednesday, October 22, 2014 05:26 hrs UTC

വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷമായി  അലട്ടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്  72 കാരനായ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലിയുടെ ജീവിത കഥ പറയുന്ന 'ഐ ആം അലി' എന്ന ഹോളിവുഡ് ചിത്രത്തിന്‍െറ ചിത്രീകരണം ആരംഭിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍െറ ആരോഗ്യാവസ്ഥ സംബന്ധമായ
വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ അലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുമെന്ന് മകള്‍ ഹന പ്രതീക്ഷ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.