You are Here : Home / News Plus

സ്മാര്‍ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

Text Size  

Story Dated: Wednesday, October 22, 2014 05:03 hrs UTC

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്‍െറ കീഴിലുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് അസസ്മെന്‍റ് അതോറിറ്റിയുടെ (എസ്.ഇ.ഐ.എ.എ-കെ) യോഗമാണ് പദ്ധതിക്ക് സമ്പൂര്‍ണ പാരിസ്ഥിതികാനുമതി നല്‍കിയത്. സ്റ്റേറ്റ് എക്സ്പെര്‍ട് അപ്രൈസല്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കേന്ദ്ര അതോറിറ്റി സമ്പൂര്‍ണ്ണ അനുമതി നല്‍കുന്ന കാര്യം പരിഗണിച്ചത്.
സ്മാര്‍ട്സിറ്റി പദ്ധതിയുടെ 246 ഏക്കറിലെ ഐ.ടി, ഐ.ടി.ഇ.എസ്, എസ്.ഇ.ഇ. സഡ് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ മുഴുവന്‍ പദ്ധതിക്കുമാണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. പദ്ധതിയുടെ ഭാഗാമായി 6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എസ്.സി.കെ-01 എന്ന ആദ്യ ഐ.ടി ടവറിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. ഐ.ടി ടവറിന് മാത്രമാണ് 2013 ജൂലൈയില്‍ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. ഈ കെട്ടിടം ഉള്‍പ്പെടുന്ന സ്മാര്‍ട്സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം 2015 മാര്‍ച്ച് 25ന് ഉദ്ഘാടം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.