You are Here : Home / News Plus

ചാരക്കേസ്: നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും

Text Size  

Story Dated: Wednesday, October 22, 2014 10:22 hrs UTC



ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും രംഗത്ത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം ബോദ്ധ്യപ്പെടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇതിന് സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രാവിലെ പത്മജ വേണുഗോപാലും രംഗത്തെത്തിയിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിച്ചുവെന്നും കെ.കരുണാകന്റെ ആത്മാവിനോട് എങ്കിലും നീതി കാണിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.