You are Here : Home / News Plus

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന്‍ ജയ്റ്റ്ലി

Text Size  

Story Dated: Wednesday, October 22, 2014 08:39 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. 2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുന$സ്ഥാപിക്കേണ്ടത് പാകിസ്താന്‍ ആണെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
ഇന്ത്യയുടെ ഐക്യവും ശക്തിയും പാകിസ്താനേക്കാള്‍ ഏറെ കൂടുതലാണ്. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ പാകിസ്താന്‍ തുടരുകയാണെങ്കില്‍ ആ സാഹസത്തിനുള്ള വേദന അവര്‍ അറിയും. സാധാരണ ഗതിയില്‍ പാകിസ്താന്‍ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കും-പ്രതിരോധ മന്ത്രി  വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.