You are Here : Home / News Plus

ബോക്സിങ് താരം സരിതാദേവിക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Wednesday, October 22, 2014 08:36 hrs UTC

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്‍ഷന്‍. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ ബോക്സിങ് അസോസിയേഷന്‍ എകസ്ക്യുട്ടീവ് കമ്മിറ്റിയുടേതാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളില്‍ നിന്നും സരിതാ ദേവിയെയും പരിശീലകരെയും വിലക്കി. പരിശീലകരായ ഗുല്‍ബക്ഷ് സിങ് സന്ധു,ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യന്‍ ബോക്സിങ് സംഘത്തെ നയിച്ച ജെ. സുമാരിവല്ലയെയും സസ്പെന്‍ഡ് ചെയ്തു.
ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്സിങ് ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ജിം പാര്‍ക്കറുമായുള്ള മത്സരത്തില്‍ വിധികള്‍ത്താക്കള്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണ് സരിത ദേവി മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചത്. മത്സരത്തില്‍ സരിതാദേവി വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയന്‍ താരത്തെയാണ് വിജയിയായി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.