You are Here : Home / News Plus

കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവും – ജയ്​റ്റ്​ലി

Text Size  

Story Dated: Wednesday, October 22, 2014 06:28 hrs UTC

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണക്കാരുടെ പേര് ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ പരുങ്ങലിലാവുന്നത് കോണ്‍ഗ്രസായിരിക്കും. പേരുകള്‍ പുറത്ത് വരുന്നത് ബി.ജെ.പിക്ക് പ്രതികൂലമായി ബാധിക്കില്ലെന്ന്‍ ഉറപ്പുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലിയുടെ പ്രതികരണം.
കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിടാതിരിക്കുന്നത് ബി.ജെ.പിയുടെ കാപട്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പേരുകള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിടില്ലെന്ന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇരട്ട നികുതി നിരോധന കരാര്‍ പ്രകാരം പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ അനുവാദമില്ല. എന്നാല്‍ നിയമാനുസൃതമായി പേരുകള്‍ കോടതിയില്‍ വെളിപ്പെടുത്താമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.