You are Here : Home / News Plus

പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു.

Text Size  

Story Dated: Wednesday, October 22, 2014 06:26 hrs UTC

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
125 ഓളം തെന്നിന്ത്യന്‍ സിനിമകള്‍ക്കാണ് അശോക് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചത്. 1980 ല്‍ ‘നെഞ്ചെത്തൈ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1969, 73, 77 വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി.
‘അന്നു പെയ്ത മഴയില്‍’ (തമിഴ് ), ‘അഭി നന്ദന’(തെലുങ്ക്), കാമാഗ്നി(ഹിന്ദി) എന്നിവ ഉള്‍പ്പെടെ ആറോളം ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
മലയാളത്തില്‍ കുട്ട്യേടത്തി, ലോറി, തകര, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, നവംബറിന്‍്റെ നഷ്ടം, ഡെയ്സി, ഒരുക്കം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പറന്ന് പറന്ന് പറന്ന്, എന്‍്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, തമിഴില്‍ നെഞ്ചത്തൈ കിള്ളാതെ, ഉല്ലാസപറവകള്‍, വസന്തകാലപറവകള്‍, ജോണി, നടികന്‍, ജീന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അശോക് കുമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.