You are Here : Home / News Plus

ബ്രിട്ടീഷ് ദമ്പതികള്‍ ആഗ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍

Text Size  

Story Dated: Wednesday, October 22, 2014 03:57 hrs UTC

ആഗ്രയിലെ ഒരു ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിംസ് ഒളിവര്‍(28), അലക്‌സാന്ദ്ര നിക്കോള ഗാസ്‌കല്‍(24) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലായ് 11 നാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഒക്‌ടോബര്‍ 18ന് ആഗ്രയിലെത്തിയ ഇവര്‍ റസിഡന്‍സി ഹോട്ടലിലാണ് ആദ്യം താമസിച്ചത്. 20 ാം തീയതി ഇവര്‍ താജ്മഹലിനോട് ചേര്‍ന്നുള്ള മായാ ഹോട്ടലിലേക്ക് മാറി. ചൊവ്വാഴ്ച രാവിലെ മുറിയില്‍ നിന്ന് വിവരമൊന്നുമില്ലാത്തതിനാല്‍ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്. എന്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.