You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് നാല്‍പതോളം എം എല്‍ എമാര്‍

Text Size  

Story Dated: Wednesday, October 22, 2014 03:55 hrs UTC

മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളെ കണ്ടെത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കെ, കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി.യിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നാഗ്പുരിലെത്തിയ ഗഡ്കരിക്ക് ഒരുക്കിയ വന്‍ സ്വീകരണത്തിനുശേഷമാണ് നാല്പതോളം എം.എല്‍.എ.മാര്‍ ഗഡ്കരിയോട് മുഖ്യമന്ത്രിപദമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. വിദര്‍ഭ മേഖലയിലുള്ളവരാണ് ഈ എം.എല്‍.എ.മാരെല്ലാം. ബി.ജെ.പി.യുടെ മുന്‍ സംസ്ഥാന പ്രസിഡന്റായ സുധീര്‍ മുംഗത്തിവാറും പത്രലേഖകരോട് സംസാരിക്കുമ്പോള്‍ ഇതേ ആവശ്യമുയര്‍ത്തി. ശിവസേനയോട് മൃദുസമീപനം കാണിക്കാത്ത ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ബി.ജെ.പി.യില്‍ ഉയരുന്നത് സേനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കുന്ന നടപടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.