You are Here : Home / News Plus

ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു

Text Size  

Story Dated: Tuesday, October 21, 2014 04:26 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു. സ്പോര്‍ട്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യ (സായ്)ക്ക് അയച്ച കത്തില്‍ വാല്‍ഷ് വ്യക്തമാക്കി. ഇന്ത്യന്‍ ഹോക്കി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് കോച്ച് രാജിവെച്ചതെന്നത് ടീമിന്‍െറ പ്രകടനത്തെ തന്നെ ബാധിച്ചേക്കും. 16 വര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടത്തോടെ ടീം 2016ലെ റിയോ ഒളിമ്പിക്സിനും യോഗ്യത നേടി.
 
"ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്‍െറ മുഖ്യ പരിശീലകനായി വിരമിക്കുകയാണ്. ഇന്ത്യയിലെ കായികമേഖലയില്‍ നടക്കുന്ന ഉദ്യോഗസ്ഥ ദുര്‍ഭരണമാണ് നടക്കുന്നത്. ഉ േദ്യാഗസ്ഥര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ ഇന്ത്യന്‍ ഹോക്കിയുടെയും കളിക്കാരുടെയും നല്ല ഭാവി ഇല്ലാതാക്കും" -സായ് ജനറല്‍ സെക്രട്ടറി ജിജി തോംസണ് അയച്ച കത്തില്‍ ആസ്ട്രേലിയക്കാരനായ വാല്‍ഷ് പറഞ്ഞു.
 
വളരെ സമ്മര്‍ദ്ദമുള്ള ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യന്‍ ടീമിന്‍െറ പരിശീലകനായി തുടരാന്‍ അനുവദിച്ച അധികൃതര്‍ക്ക് നന്ദി. 2016ലെ റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കത്തില്‍ വാല്‍ഷ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.