You are Here : Home / News Plus

ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ വിരാട്​കോഹ്ലി നായകനാവും

Text Size  

Story Dated: Tuesday, October 21, 2014 04:14 hrs UTC

മുംബൈ: അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന ​ക്രിക്കറ്റ്​ പരമ്പരയിലെ ആദ്യ മൂന്ന്​ മത്സരങ്ങളില്‍ വിരാട്​ കോഹ്​ലി ഇന്ത്യന്‍ നായകനാവും. ധോനിക്ക്​ വിശ്രമം അനുവദിക്കാന്‍ ബോര്‍ഡ്‌ തീരുമാനിച്ചു. ​ധോനിക്കു പകരം പശ്ചിമബംഗാളില്‍ നിന്നുള്ള വൃദ്ധിമാന്‍  സാഹ വിക്കറ്റ്​ കീപ്പറാകും. മലയാളി താരവും വിക്കറ്റ്​കീപ്പര്‍ ബാറ്റ്സ്​മാനുമായ സഞ്ജു സാംസണെ പരിഗണിച്ചില്ല.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇല്ലാതിരുന്ന സ്പിന്നര്‍ ആര്‍.അശ്വിന്‍ ടീമില്‍ മടങ്ങിയത്തെി. യുവതാരം അക്ഷര്‍ പട്ടേലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി
ടീം: വിരാട് കോഹ്​ലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അക്ഷര്‍ പട്ടേല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.