You are Here : Home / News Plus

ഹരിയാനയില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, October 19, 2014 07:02 hrs UTC




ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അംഗീകരിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജനഹിതം ബഹുമാനത്തോടെ മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ പറഞ്ഞു.മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡ വിജയിച്ചത് കോണ്‍ഗ്രസിന് ആശ്വാസമായി. റോഹ്തക് ജില്ലയിലെ ഗാര്‍ഹി സാംപ്‌ല കിലോയ് മണ്ഡലത്തില്‍ നിന്നാണ് ഹൂഡ തെരഞ്ഞെടുക്കപ്പെട്ടത്. ഹൂഡ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ഗീത ഭുക്കല്‍ ഝാജര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു.

90 അംഗ നിയമസഭയില്‍ 52 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി ബിജെപി അധികാരം ഉറപ്പിച്ച നിലയിലാണ്. 18 സീറ്റില്‍ ലീഡ് നിലനിര്‍ത്തി ഐഎന്‍എല്‍ഡി കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.