You are Here : Home / News Plus

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്‍‌തൂക്കം

Text Size  

Story Dated: Sunday, October 19, 2014 06:57 hrs UTC




മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ ലീഡുമായി മുന്നിട്ടുനില്ക്കുന്നു. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാരാഷ്ട്രയില്‍ 125 സീറ്റില്‍ ബിജെപിയും ശിവസേന 63 സീറ്റിലും കോണ്‍ഗ്രസ് 42 സീറ്റിലും എന്‍സിപി 38 സീറ്റിലും മുന്നിട്ടുനില്ക്കുന്നു.

ഹരിയാനയില്‍ ബിജെപി 49 സീറ്റില്‍ മുന്നിട്ടുനില്ക്കുകയാണ്. കോണ്‍ഗ്രസ് 15 സീറ്റിലും ഐഎന്‍എല്‍ഡി 20 സീറ്റിലും എംജെസി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. ഹരിയാനയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലേക്ക് അടുക്കുന്നതായാണ് പുതിയ സൂചനകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.