You are Here : Home / News Plus

ബാര്‍ തൊഴിലാളികളുടെ പുനരധിവാസ ചര്‍ച്ച നടത്തുമെന്ന് കെ. ബാബു

Text Size  

Story Dated: Saturday, October 18, 2014 03:55 hrs UTC

തൃശൂര്‍: ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. എക്സൈസ് അക്കാദമിയില്‍ പാസിങ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച. ഈ യോഗത്തോടെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ അളവിലുള്ള മദ്യക്കടത്ത് പിടികൂടിയാല്‍ ജാമ്യം കിട്ടാവുന്ന ചെറിയ ശിക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിനു പകരം ജാമ്യമില്ലാത്ത കേസ് എടുക്കാന്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തിന്‍റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ എക്സൈസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 90 വനിതാ എക്സൈസ് ജീവനക്കാരെ അടുത്ത ബാച്ചില്‍ റിക്രൂട്ട് ചെയ്യുമെന്നും ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.