You are Here : Home / News Plus

കാലിക്കറ്റ് സര്‍വകലാശാല സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി

Text Size  

Story Dated: Saturday, October 18, 2014 03:07 hrs UTC

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിവന്ന സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി. വി.സിയും രജിസ്ട്രാറുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നിരാഹാര സമരവും ഉപരോധവും പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതായി കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.
രാവിലെ വി.സിയെ എസ്.എഫ്.ഐക്കാര്‍ ഒൗദ്യോഗിക വസതിയില്‍ തടഞ്ഞുവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗേറ്റ് ചാടിക്കടന്ന 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വി.സിയെ ഉപരോധിക്കുകയായിരുന്നു. കായിക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്‍െറ ഭാഗമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.