You are Here : Home / News Plus

പിണറായിക്ക് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Saturday, October 18, 2014 02:47 hrs UTC

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതു കൊണ്ടാണ് എം.ജി കോളേജ് ആക്രമണ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസ് പിന്‍വലിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.