You are Here : Home / News Plus

തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍ മോചിതയായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, October 18, 2014 01:15 hrs UTC

ബംഗളൂരു: തമിഴനാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജെ.ജയലളിത ജാമ്യം നേടി ജയില്‍ മോചിതയായി. മൂന്നു മണിക്കു ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത പരപ്പന അഗ്രഹാര ജയിലില്‍ നിന്നും പുറത്തേക്കു വന്നത്. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജയലളിതയെ സ്വീകരിക്കാന്‍ തമിഴ്‌നാട്ടില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തെരുവിലാണ്. ജയാരവം മുഴക്കിയാണ് അമ്മയെ സ്വീകരിക്കാന്‍ അണികള്‍ കാത്തിരിക്കുന്നത്. അതേസമയം, ആഹ്ലാദ പ്രകടനം അതിരുകടക്കരുതെന്നും കോടതിയെ വിമര്‍ശിക്കുന്ന നടപടി ഉണ്ടാവരുതെന്നും പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. ജയിലില്‍ നിന്നു പുറത്തുവന്ന ജയലളിതയെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ പ്രവര്‍ത്തകരും ചേര്‍ന്ന് വിമാനത്താവളത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ജയലളിതയ്‌ക്കൊപ്പം ജയില്‍ മോചിതയായ കൂട്ടുപ്രതി ശശികലയും വാഹനത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.