You are Here : Home / News Plus

എംജി കോളേജിലെ ആക്രമണം: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറി

Text Size  

Story Dated: Saturday, October 18, 2014 07:26 hrs UTC

എംജി കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എം.എല്‍.എ ശിവന്‍കുട്ടിയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കേസ് പിന്‍വലിച്ചതിനുപിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. കേസ് പിന്‍വലിച്ചത് തന്റെ ഭരണകാലത്തല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. തന്റെ ഭരണകാലത്താണ് കേസ് പിന്‍വലിച്ചതെങ്കിലും തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചത്. ഒടുവില്‍ മാനുഷിക പരിഗണന വെച്ച്, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.