You are Here : Home / News Plus

വിന്‍ഡീസ് ടീമിന് പണം നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു

Text Size  

Story Dated: Saturday, October 18, 2014 07:25 hrs UTC

എട്ടാം തിയതി കൊച്ചിയില്‍ നടന്ന ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് നാല് കോടി രൂപ നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നു. പണത്തിന്‍െറ ഉറവിടം, എത്ര നല്‍കി എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കെ.സി.എ ഭാരവാഹികളില്‍ നിന്നും വിജിലന്‍സ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ അങ്ങനെയൊരു പണമിടപാട് നടന്നിട്ടില്ല എന്ന് കെ.സി.എ ആവര്‍ത്തിച്ചു. സംഭവത്തില്‍ ബി.സി.സി.ഐയുടെ പങ്കും വിജിലന്‍സ് അന്വേഷിക്കും.

വിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള പരമ്പരയിലെ ആദ്യ മത്സരമായിരുന്നു കൊച്ചിയില്‍ നടന്നത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിഫലക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഗ്രൗണ്ടില്‍ ഇറങ്ങില്ലെന്നായിരുന്നു കളിക്കാരുടെ ഭീഷണി. എന്നാല്‍ ബി.സി.സി.ഐയുമായി ടീം മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയില്‍ വിന്‍ഡീസ് കളിക്കാനിറങ്ങുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാവോയുമായി ചര്‍ച്ച നടത്തി. ക്രിക്കറ്റ് ബോര്‍ഡ് നാല് കോടി രൂപ നല്‍കിയതിനാലാണ് വിന്‍ഡീസ് കളിക്കാനിറങ്ങിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കെ.സി.എ പ്രസിഡന്‍റ് ടി.സി മാത്യൂ നിഷേധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.