You are Here : Home / News Plus

തിരൂരില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Text Size  

Story Dated: Saturday, October 18, 2014 06:00 hrs UTC

തിരൂരിലെ ഉണ്ണ്യാലില്‍ ഇടിമിന്നനില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്‌ന (10) യാണ് മരിച്ചത്. ജ്ഞാനപ്രഭ എ.എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഉണ്ണ്യാലിലെ വീട്ടിലിരിക്കുമ്പോഴാണ് സപ്‌നക്കും ബന്ധു ജംഷീനക്കും മിന്നലേറ്റത്. ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചേയാണ് സപ്‌ന മരിച്ചത്. ഇടിമിന്നലില്‍ വീടിനും സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.