You are Here : Home / News Plus

പുഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

Text Size  

Story Dated: Saturday, October 18, 2014 05:59 hrs UTC

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലേക്കാണ് വെള്ളിയാഴ്ച രാത്രി വെടിവെപ്പുണ്ടായത്. ഒരു മണിക്കൂറോളം തുടര്‍ച്ചയായി വെടിവെപ്പുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വ്യാഴാഴച രാത്രിയും ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സെനിക പോസ്റ്റുകള്‍ക്ക് വെടിവെപ്പുണ്ടായി. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക്സേന നടത്തിയ വെടിവെപ്പ് 90 മിനിട്ട് നീണ്ടുനിന്നു.
ഒക്ടോബറില്‍ നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.