You are Here : Home / News Plus

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ

Text Size  

Story Dated: Saturday, October 18, 2014 05:57 hrs UTC

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയില്‍ തര്‍ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയാണ് മുഖ്യമന്ത്രി പദത്തിന് പരസ്യമായി ആവകാശവാദം ഉന്നയിച്ചത്. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയാകണമെന്നാണെന്നും പങ്കജ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയായി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസിനെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുണക്കുന്നത്. ആര്‍.എസ്.എസിന്‍െറ പിന്തുണയും ഫട്നാവിസിനാണ്. പിന്നാക്ക വിഭാഗമായ വഞ്ചാര സമുദായക്കാരിയാണ് 35കാരിയും എം.ബി.എക്കാരിയുമായ പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പൂര്‍ണമായി വഴങ്ങുന്ന ഒരാളാകും മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.