You are Here : Home / News Plus

ഇ.എന്‍ കൃഷ്ണദാസ് ശബരിമല മേല്‍ശാന്തി

Text Size  

Story Dated: Saturday, October 18, 2014 03:28 hrs UTC

ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. സന്നിധാനത്ത് രാവിലെ എട്ടുമണിയോടെ ഉഷപൂജക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമല മേല്‍ശാന്തിയാകാന്‍ ഒന്‍പത് പേരുടെയും മാളികപ്പുറം മേല്‍ശാന്തിയാകാന്‍ അഞ്ചുപേരുടെയും പേരുകള്‍ നറുക്കെടുപ്പില്‍ പരിഗണിച്ചിരുന്നു. തുലാമാസപൂജകള്‍ക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുറന്നത്. ഈമാസം 23ന് നട അടയ്ക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.