You are Here : Home / News Plus

പെന്‍ഷന്‍ പ്രായം കൂട്ടില്ല

Text Size  

Story Dated: Saturday, October 18, 2014 03:22 hrs UTC

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. തസ്തികകള്‍ വെട്ടിക്കുറയ്ക്കില്ലെന്നും പി.എസ്.സി.യുടെ അഡ്വൈസ് മെമ്മോ ലഭിച്ച എല്ലാവര്‍ക്കും ജോലി നല്‍കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എ. അറിയിച്ചു. ചര്‍ച്ചകളില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.